തിരൂർ: വൈരങ്കോട് വലിയ തെയ്യാട്ട് ഉത്സവത്തോടനുബന്ധിച്ച് നാളെ (വെള്ളി) വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
പുത്തനത്താണി-തിരുന്നാവായ റോഡിൽ കുട്ടികളത്താണി മുതൽ തിരുന്നാവായ വരെ എല്ലാതരം വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി പോകേണ്ട വാഹനങ്ങൾ പുത്തനത്താണി- വളാഞ്ചേരി- കുറ്റിപ്പുറം- തിരുന്നാവയ വഴിയോ പുത്തനത്താണി- കൽപകഞ്ചേരി- തിരൂർ- തിരുന്നാവായ വഴിയോ പോകണം.
കോലൂപ്പാലം- വൈരങ്കോട് റോഡിൽ കോലൂപ്പാലത്ത് നിന്നും മുക്കിലപ്പീടിക വരേയും, തിരൂർ-വൈരങ്കോട് റോഡിൽ പുല്ലൂർ മുതൽ വൈരങ്കോട് വരേയും, വൈരങ്കോട്-വളാഞ്ചേരി റോഡിൽ ആതവനാട് മുതൽ വൈരങ്കോട് വരേയും വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
നാളെ ഉച്ചക്ക് 2 മണി മുതൽ മേൽ റോഡുകളിൽ എല്ലാത്തരം വാഹനങ്ങൾക്കും പൂർണ്ണമായ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഈ റോഡുകളിൽ ഇരു വശവും യാതൊരു വിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
Comments are closed.