കേരള ഉർദു അധ്യാപക അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു

മലപ്പുറം: കേരള ഉർദു അധ്യാപക അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു. ജില്ല പ്ലാനിംഗ് ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ ശൗഖത്തലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല ഓഫീസർ പി.പി.റുഖിയ മുഖ്യാതിഥിയായിരുന്നു. ഐ.എം.ജി മിന്നത്ത്, ടി.എച്ച്.കരീം, സാജിദ് മൊക്കൻ , എം.പി.ഷൗഖത്തലി, പി.പി.മുജീബ് റഹ്മാൻ, സൈഫുന്നീസ എന്നിവർ സംസാരിച്ചു.

എ.ഐ.സാങ്കേതിക വിദ്യ – ക്ലാസ് റൂം സാധ്യതകൾ എന്ന വിഷയത്തിൽ സുഹൈർ സിരിയസ് ക്ലാസെടുത്തു.

ഉർദു ക്ലാസ് റൂം പ്രോസസ് എന്ന സെഷൻ ടി.അബ്ദു റഷീദ് നേതൃത്വം നൽകി. അജ്മൽ തൗഫീഖ്, കെ.അബ്ദുൽ സലാം, എം.കെ.അബ്ദുന്നൂർ, വി.അബ്ദുൽ മജീദ്, നൗഫൽ സംസാരിച്ചു.

യാത്രയയപ്പ് സമ്മേളനം കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.അബ്ദു റഷീദ് സി,സലാം മലയമ്മ, എം.പി. അബ്ദുൽ സത്താർ,എൻ. അബ്ദുൽ ബഷീർ,എം.മുഹമ്മദ് പറവൂർ, വി.നഫീസ, സുഹറ,മറിയുമ്മ, സുബൈദ.കെ എന്നിവർ സംസാരിച്ചു.

Comments are closed.