ദേശീയ ഉർദു ദിനാഘോഷം നടത്തി

മറാക്കര: ദേശീയ ഉർദു ദിനത്തിൽ മാറാക്കര എ.യു.പി.സ്കൂളിൽ ദിനാഘോഷ പരിപാടികൾ നടത്തി. ഉർദു സാഹിത്യകാരൻ ഡോക്ടർ കെ.പി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള സമ്മാന വിതരണം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷംല ബഷീർ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.വൃന്ദ, ഖലീൽ മാസ്റ്റർ, പി.പി. മുജീബ് റഹ്മാൻ, പി.വി. നാരായണൻ, കെ.പ്രകാശ് സംസാരിച്ചു.

Comments are closed.