തവനൂരിൽ 2 വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം തവനൂരിൽ ഭാരതപ്പുഴയില്‍ കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പ്രഭോദിനി സ്വദേശികളായ ആയൂര്‍ രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്.

തവനൂര്‍ കാര്‍ഷിക കോളജിന്റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവർ. ഇതിനിടെ പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവേ അപകടത്തിൽ പെട്ടു.

പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേയ്ക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments are closed.