തിരൂർ റെയിൽവേ സ്റ്റേഷനിൽ 20 കിലോയിലേറെ കഞ്ചാവ് പിടികൂടി

തിരൂർ: യശ്വന്ത്പൂർ എക്‌സ്പ്രസിൽ നിന്ന് 20 കിലോയിലേറെ കഞ്ചാവ് പിടികൂടി എക്സൈസ് – ആർ.പി.എഫ് സംഘം. ഇന്ന് രാവിലെ ഏഴ് മണിയോടെ തിരൂരിലാണ് സംഭവം. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലാണ് കഞ്ചാവുണ്ടായിരുന്നത്. സംശയകരമായ നിലയിൽ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബം ഗളൂരുവിൽ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആർ.പി.എഫ് എ.എസ്.ഐ സുനിൽ, എക്സൈസ് സി.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Comments are closed.