കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റിന് വേണ്ടി കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. 27ന് ചേരുന്ന ലീഗ് യോഗത്തിനുശേഷം തീരുമാനം വ്യക്തമാക്കും. ഇപ്പോൾ കൂടുതൽ പ്രതികരണത്തിന് ഇല്ല. ഇന്ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പാണക്കാട് തങ്ങളെ ധരിപ്പിക്കും. 27ന് തങ്ങളുടെ അധ്യക്ഷതയിൽ ആകും യോഗം ചേരുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ലീഗിന് മൂന്നാം സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മൂന്നാമതൊരു സീറ്റ് കൂടി നല്‍കാനുള്ള ബുദ്ധിമുട്ട് ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ലോക്സഭ സീറ്റിന് പകരം രാജ്യ സഭ സീറ്റ് നല്‍കാം എന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ലീഗ് ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചതെന്ന് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സൂചന നൽകി. മുസ്‍ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു.
Comments are closed.