സമസ്ത 100ാം വാർഷിക പ്രഖ്യാപനം; എസ്.വൈ.എസ് വിളംബര റാലി സംഘടിപ്പിച്ചു

മലപ്പുറം: ഡിസംബർ 30ന് കാസർകോട് നടക്കുന്ന സമസ്ത കേരള കേരള ജംഇയ്യത്തുൽ ഉലമയുടെ 100ാംവാർഷിക പ്രഖ്യാപനത്തോടനുബന്ധിച്ച് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. ജില്ലാ നേതാക്കളായ ടി.മുഈനുദ്ദീൻ സഖാഫി, അസൈനാർ സഖാഫി കുട്ടശ്ശേരി, ടി.സിദ്ദീഖ് സഖാഫി, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, പി.യൂസുഫ് സഅദി പൂങ്ങോട്, സൈദ് മുഹമ്മദ് അസ്ഹരി, പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ, ഡോ.എം.അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.