തിരുവനന്തപുരം: സപ്ലൈകോയിൽ സബ് സിഡി 35 ശതമാനമാക്കി കുറച്ചതോടെ തുവരപരിപ്പിന് 46 രൂപയും മുളകിനും നാല്പത്തിനാലര രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.
പുതിയ നിരക്ക്:
- ചെറുപയര്‍ ഒരു കിലോ 92 രൂപ
- ഉഴുന്ന് ഒരുകിലോ 95
- വന്‍കടല ഒരു കിലോ 69
- വന്‍ പയര്‍ 75
- തുവരപരിപ്പ് 111
- മുളക് അരിക്കിലോ 82
- മല്ലി അരക്കിലോ 39
- പഞ്ചസാര ഒരു കിലോ 27
- വെളിച്ചെണ്ണ അരലിറ്റര്‍ 55
- കുറുവ അരി 30
- മട്ട അരി 30,
- പച്ചരി 26
എന്നിങ്ങനെയായിരിക്കും വില
നേരത്തെ ചെറുപയര്‍ 74, ഉഴുന്ന് 66, വന്‍കടല 43, വന്‍ പയര്‍ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില.
13 ഇനം സാധനങ്ങൾ കിട്ടാൻ നേരത്തെ 680 രൂപ മതിയായിരുന്നെങ്കിൽ ഇന് 940 രൂപ കൊടുക്കണം.
Comments are closed.