എസ് ഡി പി ഐ ജനമുന്നേറ്റ യാത്രക്ക് ഇന്ന് സ്വീകരണം

 

മലപ്പുറം: എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് ഇന്ന് മലപ്പുറത്ത് സ്വീകരണം നൽകും.

വൈകുന്നേരം നാല് മണിക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്ക് എത്തും. തുടർന്ന് മലപ്പുറം എം എസ് പി പരിസരത്ത് നിന്ന് ആരംഭിക്കുന്ന ബഹുജന റാലി കിഴക്കേത്തലയിൽ സമാപിക്കും. ദേശീയ പ്രവർത്തക സമിതിയഗം ദഹ്‌ലാൻ ബാഖവി ഉദ്ഘാടനം ചെയ്യും.

Comments are closed.