എസ്.ഡി.ഇ. വിദ്യാർത്ഥികൾ സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2021 വർഷത്തിൽ ബിരുദ പ്രവേശനം നേടിയവരും (പുനഃ പ്രവേശനം / സെന്റർ ചേഞ്ച് എന്നിവ ഉൾപ്പെടെ) 2024 ഏപ്രിലിൽ നടക്കുന്ന ആറാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ് സമർപ്പിക്കണം. സ്റ്റുഡന്റസ് പോർട്ടലിൽ ഫെബ്രുവരി 3-വരെ സർട്ടിഫികറ്റുകൾ അപ്ലോഡ് ചെയ്യാം. നേരത്തെ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റ് ഏതെങ്കിലും കാരണത്താൽ നിരസിച്ചിട്ടുണ്ടെങ്കിൽ ഇവ മാറ്റി അപ്ലോഡ് ചെയ്യാനും അവസരം ഉണ്ട്. വിശദമായ വിജ്ഞാപനം എസ്.ഡി.ഇ. വെബ് സൈറ്റിൽ.

Comments are closed.