റിയാദ്: റീ എന്‍ട്രിയില്‍ പോയി സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നവര്‍ക്ക് മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് വിസകള്‍ അടിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകളിലാണ് വിസ സ്റ്റാമ്പ് ചെയ്തത്. വിസ സ്റ്റാമ്പ് ചെയ്യാന്‍ നേരത്തെ ജവാസാത്ത് പ്രിന്റോ മറ്റു രേഖകളോ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഇല്ലാതെയാണ് സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കിയത്.സൗദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് വിലക്കുണ്ടായിരുന്നത് ജനുവരി ഒന്നാം തിയ്യതി മുതലാണ് നീക്കിയത്. ഇത് സംബന്ധിച്ച് ജവാസാത്ത് എല്ലാ പ്രവേശന കവാടങ്ങളിലേക്കും സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരംആളുകള്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരം വ്യക്തികളുടെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്തത്. ഇവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
Comments are closed.