കോട്ടക്കൽ: ജുമുഅ നിസ്കാര സമയത്ത് പള്ളി പരിസരത്തു നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് പണം മോഷണം പോകുന്നതായി പരാതി. ഇന്നലെ സ്മാർട്ട് ട്രേഡ് സിറ്റിക്ക് സമീപം മസ്ജിദ് സ്വാഹാബ പരിസരത്തു നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം നഷ്ടമായി. മുന്നിലെ ലോക്കർ തുറന്നാണ് മോഷണം നടന്നത്. ഈ സമയത്ത് പരിസരത്തെ മിക്ക കടകളും അടച്ചിട്ടിരിക്കുക ആയിരുന്നു. വാഹനങ്ങളിൽ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വെച്ച് പള്ളിയിലും മറ്റു കടകളിലും പോകുന്നവർ ജാഗ്രത പുലർത്തണം.
Comments are closed.