മോഷണസംഘം കോട്ടക്കലില്‍ അറസ്റ്റില്‍

കോട്ടക്കൽ: പൂട്ടികിടന്ന വീടിന്റെ വാതില്‍ പൊളിച്ച് 36 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ടംഗ സംഘം കോട്ടക്കലില്‍ അറസ്റ്റില്‍.

മലപ്പുറം വാഴക്കാട് ആനന്ദയൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35) പുളിക്കല്‍ ഒലവട്ടൂര്‍ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍ കൊളത്തോടു വീട്ടില്‍ ഹംസ (38) എന്നിവരെയാണ് കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ അശ്വത് .എസ്. കാരന്മയില്‍ അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ് ദിനത്തില്‍ രാത്രി എടരിക്കോട് അമ്പലവട്ടം സ്വദേശി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Comments are closed.