വേങ്ങര ബസ് സ്റ്റാന്റിലേക്ക് സ്വകാര്യ വാഹനങ്ങൾ കയറുന്നതിനും അനധികൃത പാർക്കിംഗിനും വിലക്ക്

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു.

സ്വകാര്യബസുകൾ കടന്നുപോകുന്നതിന് പിരിവ് നടത്തുന്നതിനായി ബസ് സ്റ്റാന്റ് ലേലം ചെയ്തിട്ടുള്ളതാണ്. ബസ് സ്റ്റാൻ്റ് നവീകരണ പ്രവർത്തി ആരംഭിച്ചതിനാൽ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാന്റിനുള്ളിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട് ആയതിനാൽ ബസ് സ്റ്റാൻ്റിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃതമായ പാർക്കിംഗ് നിരോധിച്ചു.

അനധികൃതമായി ബസ് സ്റ്റാൻ്റിലേക്ക് കയറുന്ന വാഹനങ്ങൾക്കെതിരെയും പാർക്ക്ചെയ്യുന്ന വാഹനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് വേങ്ങര പോലീസും പഞ്ചായത്ത് അധികൃതരും അറിയിച്ചു.

Comments are closed.