പൊന്നാനി: കടയില്‍ നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്ക് ആണ് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍ നിന്ന് വീട്ടുകാർ തണ്ണിമത്തൻ വാങ്ങിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചനിലയില്‍ കണ്ടത്.
തണ്ണിമത്തന് നല്ല ദുർഗന്ധവുമുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് നഗരസഭയിലെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി. തണ്ണിമത്തൻ വാങ്ങിയ കടയില്‍നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Comments are closed.