തിരൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

തിരൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

ദുബൈ: മലപ്പുറം തിരൂർ, കുറ്റൂർ സ്വദേശിയും എ എ കെ ഗ്രുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസാർ. പി (33) ദുബായിൽ മരണപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിലധികമായി അവീർ കേന്ദ്രമായുള്ള എഎകെ ഗ്രൂപ്പിന്റെ കീഴിയിലെ ഫ്രൂട്ട്, വെജിറ്റബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ ഡയറക്ടർമാരിലൊരാളും കൂടിയായിരുന്നു മരണപ്പെട്ട മുഹമ്മദ് നിസാർ.യു എ ഇ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി സെക്രട്ടറിയായിരിന്നു.ജീവകാരുണ്യ പ്രവർത്തന മേഖലയിലും ഏറെ സജീവമായിരുന്നു .അസ്മാബിയാണ് മാതാവ് , ഭാര്യ സഫ , മിസ്ഹബ്, ലീഫ എന്നിവർ മക്കളാണ്.നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments are closed.