മലപ്പുറം: മലപ്പുറം പന്തലൂരിൽ ജീവനൊടുക്കിയ യുവതി ഭർഭർതൃപിതാവിൽ നിന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിട്ടെന്ന് കുടുംബം.യുവതി സ്വന്തം പിതാവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം. ഭർതൃമാതാവ് പലതവണ യുവതിയെ അപായപെടുത്താൻ ശ്രമിച്ചിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ രണ്ടുമൂന്ന് തവണ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും കുടുംബം ആരോപിച്ചു. ഭർത്താവിൻ്റെ പിതാവ് ശാരീരികമായി പീഡിപ്പിക്കുന്ന വിവരം യുവതി സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞിരുന്നു. ഭർതൃപിതാവിൻ്റെ സ്വഭാവദൂഷ്യം കാരണം ഭർതൃമാതാവിനും യുവതിയെ സംശയമായിരുന്നു.
മാതാവ് മരിക്കുന്ന സമയത്ത് പോലും ഉമ്മമ്മയും ഉപ്പപ്പയുമടക്കം കരുണ കാരണിച്ചില്ലെന്ന് യുവതിയുടെ എട്ടുവയസുള്ള മകന് പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർതൃപിതാവും മാതാവും അറസ്റ്റിലായിട്ടുണ്ട്.
Comments are closed.