കോട്ടക്കൽ: വില്പനക്കായി എത്തിച്ച 14 ഗ്രാം എം ഡി എം എയുമായി കണ്ണമംഗലം സ്വദേശിയായ യുവാവ് പിടിയിൽ.
എടക്കാപറമ്പ് കുതിരാളി വീട്ടിൽ പട്ടർ കടവൻ ഉബൈദി (33) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും കോട്ടക്കലിൽ വെച്ച് അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ ഭാഗങ്ങളിൽ സ്ഥിരമായി മാരക ലഹരിയായ എംഡി എം എ എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് പിടിയിലായ ഉബൈദ്.
ഉത്തര മേഖല കമ്മീഷണർ സ്കോഡ് ഇൻസ്പെക്ടർ ടി ഷിജു മോന് ലഭിച്ച രഹസ്യ വിവരത്തിന്മേൽ കഴിഞ്ഞ ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എം ഡി എം എ യുമായി ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും കൂട്ടാളികളെ വരും ദിവസങ്ങളിൽ പിടികൂടാൻ ആകുമെന്നും പോലീസ് അറിയിച്ചു.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമേ എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത് കെ എസ്,പ്രഗേഷ് പി, പ്രിവെന്റിവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ,യൂസഫ് എക്സൈസ് ഷാഡോ അംഗങ്ങളായ അഖിൽ ദാസ്, സച്ചിൻ,വനിതാ ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ, ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
Comments are closed.