കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ രണ്ട്, 14 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.
രണ്ടാംവാർഡായ ചൂണ്ടയിൽ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വി.പി. നഷ്വ ശാഹിദും (മുസ്ലിംലീഗ്), ഇടതുസ്വതന്ത്രയായി റുഖിയ റഹീമുമാണ് മത്സരിക്കുന്നത്. എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി ഷാഹിദ മാടക്കനും രംഗത്തുണ്ട്.
ഈസ്റ്റ് വില്ലൂർ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി അടാട്ടിൽ ഷഹാന ഷഹീർ (മുസ്ലിംലീഗ്), ഇടതുസ്വതന്ത്രയായി റഹീമ ഷെറിൻ എന്നിവരാണ് മത്സരിക്കുന്നത്.
രണ്ടിടത്തും ബി.ജെ.പി. മത്സരിക്കുന്നില്ല. 23-നാണ് വോട്ടെണ്ണൽ. നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ അധ്യക്ഷപദവിക്കൊപ്പം നഗരസഭാംഗത്വവും രാജിവെച്ചതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ ഒഴിവുവന്നത്. കൗൺസിലിലെ തുടർച്ചയായ അസാന്നിധ്യംമൂലം ഷാഹില സജാസ് അയോഗ്യത നേരിട്ടതോടെയാണ് ചൂണ്ട വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments are closed.