കോട്ടക്കൽ നഗരസഭ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർഥികളായി

കോട്ടക്കൽ: നഗരസഭയിലെ 2 വാർഡുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സി പി എമ്മും ലീഗും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി ജെ പി മത്സരിക്കുന്നില്ല. ലീഗിലെ അഭിപ്രായ ഭിന്നതയ്ക്കൊടുവിൽ നഗരസഭാധ്യക്ഷ സ്ഥാനത്തിനൊപ്പം കൗൺസിലർ പദവിയും ബുഷ്റ ഷബീർ (ലീഗ്) രാജിവച്ചതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഷാഹില സജാസ് (ലീഗ്) അയോഗ്യത നേരിട്ടതോടെ ചുണ്ട വാർഡിലും തിരഞ്ഞെടുപ്പ് ആവശ്യമായി. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ എല്ലാം ലീഗ് ആണ് രണ്ടിടത്തും ജയിച്ചിട്ടുള്ളത്.

ഈസ്റ്റ് വില്ലൂരിൽ ആടാട്ടിൽ ഷഹാന ഷഫീർ (ലീഗ്), റഹീമ ഷെറിൻ (സി പി എം) എന്നിവരും ചുണ്ട വാർഡിൽ വി പി നഷ് വ ഷാഹിദ് (ലീഗ്), വി സജ്‌ന (സി പി എം) എന്നിവരാണ് മത്സര രംഗത്ത്

ഈ മാസം 22നാണ് വോട്ടെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.

Comments are closed.