കൈരളി ജനറൽബോഡി മീറ്റിംഗും കമ്മിറ്റി തെരഞ്ഞെടുപ്പും

പാങ്ങ്: പാങ്ങ് കൈരളി പ്രവാസി കൂട്ടായ്മയുടെ വാർഷിക ജനറൽബോഡി ഓൺലൈൻ മീറ്റിംഗും 2024 ലേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും 2023 ഡിസം 29,30,31 തിയ്യതികളിൽ കൂട്ടായ്മയുടെ ജനറൽ വാട്സാപ്പ് ഗ്രൂപ്പിൽ വെച്ച് സംഘടിപ്പിച്ചു.

കേരള പ്രവാസിസംഘം സംസ്ഥാനകമ്മിറ്റി അംഗം ദിലീപ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

സി പി എം മങ്കട ഏരിയ കമ്മിറ്റി അംഗം സ:വിജയൻ ടി.പി , സി പി എം പാങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മൻസൂർ MK , കുറുവ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ഹക്കീം പൂഴിത്തറ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് കൈരളി മെമ്പർമാർ ഓൺലൈൻ വോട്ടിംഗ് വഴി പുതിയ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കൈരളി സെൻട്രൽ കമ്മിറ്റി 2024

സെക്രട്ടറി : മജീദ് PV

(പാങ്ങ് ചേണ്ടി , ജിദ്ദ)

പ്രസിഡണ്ട് : ഷറഫു കോന്തോത്ത്

(പാങ്ങ് പള്ളിപ്പറമ്പ് , ചൈന)

ട്രഷറർ : ഫാറൂഖ് A

(പാങ്ങ് കടുന്നാമുട്ടി , അബൂദാബി)

ജോയന്റ് സെക്രട്ടറിമാർ :

1. റഷീദ് ഊരോത്തൊടി

(പാങ്ങ് അയ്യാത്തപ്പറമ്പ് , ഖുൻഫുദ)

2. സലീം TP

(പാങ്ങ് അയ്യാത്തപ്പറമ്പ് , അൽഐൻ)

വൈസ് പ്രസിഡണ്ട്മാർ :

1. ഹക്കീം P

(പാങ്ങ് വാഴേങ്ങൽ , ഷാർജ)

2. ഖാലിദ് T

( പാങ്ങ് വാഴേങ്ങൽ, അബുദാബി)

ജോയന്റ് ട്രഷറർമാർ :

1. അസ്‌ലം K

(പാങ്ങ് അയ്യാത്തപ്പറമ്പ് , ഷാർജ)

2. മുരളി VP

(പാങ്ങ് ചേണ്ടി , റിയാദ് )

 

Comments are closed.