ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 2024-25 വര്‍ഷ കുടുംബ സുരക്ഷ പദ്ധതിയുടെ ലോഞ്ചിംഗും സംഘടിപ്പിച്ചു.ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ പ്രസിഡന്റ് സി.എം ഇസ്മയില്‍ മുണ്ടുപ്പറമ്പ് അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കെ എം സി സി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണവും സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം ലീഗ് നിലപാടുകള്‍ എന്ന വിഷയം അവതരിപ്പിക്കുകയും ചെയ്തു.. പ്രഗത്ഭ മോട്ടിവേറ്ററും ട്രെയിനറുമായ ഡോ. ഫര്‍ഹ നൗഷാദ് ‘ഏകാന്തതയുടെ പിരിമുറുക്കവും വര്‍ധിച്ചു വരുന്ന ആത്മഹത്യകളും’ എന്ന ശീര്‍ഷകത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് നല്‍കി. ഏറെ പ്രയോജനകരമായ ക്ലാസ്സ് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
മലപ്പുറം ജില്ല കെ എം സി സി കുടുംബ സുരക്ഷ പദ്ധതി 2024-25 യുടെ ലോഞ്ചിംഗ് മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി സാഹിബിന്ഫോം നല്‍കി നിര്‍വ്വഹിച്ചു. ജില്ല സുരക്ഷ സ്‌കീം ചെയര്‍മാന്‍ അഷ്‌റഫ് മുല്ലപ്പള്ളി സുരക്ഷയെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.
Comments are closed.