കോട്ടക്കൽ: ജെ.സി.ഐ (ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ)യുടെ 28-മത് സോൺ നിലവിൽ വന്നു. കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിചെനയിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ നാഷണൽ പ്രസിഡണ്ട് കവീൻ കുമാർ കുമരവേൽ പ്രഖ്യാപനം നടത്തി. സോൺ പ്രസിഡന്റ് ചിത്ര.കെ.എസ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ രവിശങ്കർ സത്യമൂർത്തി വിശിഷ്ടാതിഥിയായിരുന്നു. മുൻ നാഷണൽ പ്രസിഡണ്ടുമാരായ അഡ്വ.എ.വി.വാമന കുമാർ, സന്തോഷ് കുമാർ.പി, എസ്.ബാല വേലായുധൻ, ജി.സുബ്രഹ്മണ്യൻ, രാം കുമാർ മേനോൻ, അനീഷ് സി മാത്യു, സോൺ സെക്രട്ടറി ഷഫീഖ് വടക്കൻ, കോട്ടക്കൽ ചാപ്റ്റർ പ്രസിഡണ്ട് ഷാദുലി ഹിറ, സെക്രട്ടറി ഡോ. ഹൈദർ ഹസീബ്, സി.ഒ.സി.ചെയർമാൻ എം.ടി.രഘുരാജ് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. പാലക്കാട് ജില്ല, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, നിലമ്പൂർ,തിരൂർ, പൊന്നാനി താലൂക്കുകൾ ചേർത്തുകൊണ്ടാണ് പുതിയ സോൺ നിലവിൽ വന്നത്.
Comments are closed.