സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പി.എസ്.സി. നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ, വാട്സാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ ഫെബ്രുവരി 14-നു മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. ഫോൺ:- 9388498696,7736264241.

Comments are closed.