മലപ്പുറം: ഡിസംബർ 28ന് മഞ്ചേരി നെല്ലിപ്പറമ്പിൽ വെച്ച് റോഡ് ഗതാഗതം തീർക്കുന്നതിന് വേണ്ടി റോഡിലേക്കു ഇറങ്ങിയ സമയ ലോറി ഡ്രൈവറുടെ ആശ്രന്ധമൂലം ലോറി ഇടിച്ചു മരിച്ച ബസ് കണ്ടക്ടർ തറമണ്ണിൽ ജംഷീറിന്റെ 3 വയസ്സും 8 വയസ്സും പ്രായമുള്ള കുട്ടികൾക്കു വീട് നിർമിച്ചു നൽകുന്നതിന് വേണ്ടി നടത്തിയ ബസുകളുടെ കാരുണ്യ യാത്രയിൽ ലഭിച്ചത് 8152798 (എൺപത്തി ഒന്ന് ലക്ഷത്തി അൻപത്തി രണ്ടായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി എട്ടു ) രൂപ. 333 ബസ് ഉടമകളും ജീവനക്കാരുമാണ് കാരുണ്യ യാത്രക്ക് മുന്നിട്ടിറങ്ങിയത്.
വീട് നിർമാണവും ബാക്കി വരുന്ന പണം കൊണ്ട് മാസത്തിൽ ഒരു വരുമാനം മാർഗവും കമ്മറ്റി തന്നെ നേരിട്ട് നടപ്പിലാക്കുമെന്ന് കമ്മറ്റി ചെയർമാൻ നാസർ അൽനാസ്, കൺവീനർ വാക്കിയത് കോയ, ട്രഷറർ ജാഫർ പീ ടീ ബീ എന്നിവർ അറിയിച്ചു.
Comments are closed.