കൊച്ചി: വീണ്ടും ഇരുട്ടടിയായി വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില കൂട്ടി.
കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.
പുതിയ നിരക്ക് ഇന്ന് (വെള്ളിയാഴ്ച, മാർച്ച് 01) മുതൽ പ്രാബല്യത്തിൽ വരും. വിലവർദ്ധനയ്ക്ക് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള എൽപിജി സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില 1,795.00 രൂപയാകും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും.
Comments are closed.