തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ പൊതുജനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തി സർവകലാശാല ഉത്തരവിറക്കി. ബി പി എൽ അല്ലാത്ത മുഴുവൻ ആളുകൾക്കും എല്ലാ സേവനങ്ങൾക്കും ഫീസ് നൽകണം.
ബി പി എൽ കാർഡ് ഉടമകൾക്ക് പഴയ സേവനങ്ങൾ തുടരും. പൊതുജനങ്ങൾ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിലെത്തുന്ന സമയത്ത് ഒ പി ടിക്കറ്റിനായി പത്ത് രൂപ അടക്കണം. ഒരാഴ്ച കാലത്തേക്ക് ഇതിന്റെ സേവനം ലഭ്യമാകും. ഡോക്ടറുടെ ചികിത്സ മുഴുവൻ ആളുകൾക്കും സൗജന്യമായിരിക്കും. ബി പി എൽ അല്ലാത്ത ആളുകൾക്ക് മരുന്നിനും ലാബിനും ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് ഒന്ന് മുതൽ തീരുമാനം നടപ്പാക്കും. യൂനിവേഴ്സിറ്റി വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ആരോഗ്യ സേവനങ്ങൾക്കായി 50 വർഷം മുമ്പാണ് യൂനിവേഴ്സിറ്റി ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചത്.
പിന്നീട് ഈ സേവനങ്ങൾ 1999-ൽ അടുത്തുള്ള പഞ്ചായത്തിലെ പൊതുജനങ്ങൾക്കും തുറന്നു കൊടുത്തു.
അന്നുമുതൽ ഹെൽത്ത് സെന്ററിന്റെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നുണ്ട്.
Comments are closed.