മലപ്പുറം: ദുബൈയില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. കരിപ്പൂര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റിലെ ഡസ്റ്റ് ബിന്‍ കാബിനില്‍ ടേപ്പ് കൊണ്ട് പൊതിഞ്ഞ രൂപത്തില്‍ 3264 ഗ്രാം ഭാരമുള്ള 28 സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്.സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.കസ്റ്റംസ് പിടിക്കൂടുമെന്ന് ഉറപ്പുള്ള സ്വര്‍ണം വിമാനത്തിലെ ടോയ്ലറ്റുകളില് ഉപേക്ഷിക്കുന്നത് സ്ഥിരം രീതിയാണ്.
Comments are closed.