ചികിത്സ തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; കാവനൂർ സ്വദേശി അറസ്റ്റിൽ

 

 

കോഴിക്കോട്: ചികിത്സ തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശിയായ അബ്ദുൾ റഹ്‌മാനാണ് അറസ്റ്റിലായത്. വയറുവേദന ചികിത്സിച്ച് ഭേദമാക്കാമെന്ന് വാ​ഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെ മരുന്ന് നൽകി മയക്കിയ ശേഷം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്.യുവതിയുടെ പരാതിയിൽ കുന്ദമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

ഡിസംബർ ഒൻപതാം തീയതി മടവൂരിലെ ഹോട്ടലിൽ മുറിയെടുത്തായിരുന്നു പീഡനം. വയറുവേദനയ്ക്ക് ചികിത്സ നൽകാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ മരുന്ന് നൽകി മയക്കിയത്. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നൽകിയതോടെ അരീക്കോട്ടുനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 

വ്യാജസിദ്ധനായ അബ്ദുൾ റഹ്‌മാൻ സമാനരീതിയിൽ കൂടുതൽ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2019-ൽ ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Comments are closed.