വേങ്ങര മേൽപ്പാതയ്ക്ക് 50 കോടി രൂപ: മണ്ഡലത്തിൽ ഇരുപതോളം പദ്ധതികൾക്ക് അംഗീകാരം

വേങ്ങര: സംസ്ഥാന ബജറ്റിൽ വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ നിർദേശിച്ച മേൽപ്പാതയ്ക്ക് 50 കോടി രൂപയുടെയും കൊളപ്പുറത്ത് നിർമിക്കുന്ന അഗ്നിരക്ഷായൂണിറ്റിന് അഞ്ചുകോടി രൂപയുടെയും പദ്ധതികളുൾപ്പെടെ ഇരുപതോളം പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.

ഊരകം നെടുവക്കാട് നെടിയിരുപ്പറോഡ് 1.2 കോടി, കണ്ണമംഗലം പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടം രണ്ടുകോടി, വലിയോറ തേർക്കയം പാലം 24 കോടി, ആട്ടീരി പാലം 24 കോടി, മമ്പുറം മൂഴിക്കൽ റെഗുലേറ്റർ 20 കോടി, മറ്റത്തൂർ പാലം 10 കോടി, പുത്തൂർ ബൈപ്പാസിൽ നടപ്പാതനിർമാണം നാലു കോടി, പറപ്പൂർ പാറയിൽ ആരോഗ്യകേന്ദ്രം ഒരു കോടി, കണ്ണമംഗലം മൃഗാശുപത്രി രണ്ടുകോടി എന്നിങ്ങനെ തുക അനുവദിച്ചു.

ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രം രണ്ടുകോടി, പറപ്പൂർ ഹോമിയോ ആശുപത്രി രണ്ടുകോടി, ഒതുക്കുങ്ങൽ പാണക്കാട് റോഡ് നവീകരണം അഞ്ചുകോടി, ഒതുക്കുങ്ങൽ കുടുംബാരോഗ്യകേന്ദ്രം ഒരുകോടി, തരിപ്പാറ വി.സി.ബി. ഒരുകോടി, വേങ്ങര ആയുർവേദ ആശുപത്രികെട്ടിടം നാലുകോടി, വേങ്ങര ടൗൺ മോഡൽ ഹയർസെക്കൻഡറി 1.5 കോടി, കാരാത്തോട് കൂരിയാട് റോഡ് ഏഴുകോടി, വേങ്ങര മിനി സിവിൽസ്റ്റേഷൻ മൂന്നുകോടി എന്നീ പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ അംഗീകരിച്ചത്. ഇതിൽ ഊരകം നെടുവക്കാട് റോഡിന് 20 ശതമാനം തുക വകയിരുത്തിയതൊഴിച്ചാൽ മറ്റുള്ളവയ്ക്കെല്ലാം ടോക്കൺ തുക മാത്രമാണനുവദിച്ചിട്ടുള്ളത്.

Comments are closed.