ഫാസ്ടാഗിന്റെ കെ വൈ സി: ഒരു മാസം കൂടി നീട്ടി നൽകി

മലപ്പുറം: ഫാസ്ടാഗിന്റെ കെവൈസി നടപടിക്രമം പൂർത്തീകരിക്കുന്നതിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി. ഫെബ്രുവരി 29 ആയിരുന്നു അവസാന തിയതി. ഇതാണ് മാർച്ച്‌ അവസാനം വരെ നീട്ടിയത്.

ട്രോൾ പ്ലാസയിലെ തിരക്കു നിയന്ത്രിക്കാൻ ദേശീയപാതാ അതോറിറ്റി നടപ്പാക്കുന്ന ഒരു വാഹനം ഒരു ഫാസ്ടാഗ് എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.

ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

സമയപരിധി അവസാനിച്ചാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ പ്രവർത്തനരഹിതമാകും. ഒപ്പം ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തിൽ വരും.

പേയ്ടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് കാലവധി നീട്ടുന്നതെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.

Comments are closed.