ഹജ്ജ് ട്രെയിനേഴ്സ് സംഗമം നടത്തി

മലപ്പുറം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള പരിശീലന ക്ലാസുകളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ട്രെയിനർമാരുടെ സംഗമം സംഘടിപ്പിച്ചു. സാങ്കേതിക ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഫിബ്രവരി 21 ന് തിരുവനന്തപുരം വള്ളക്കടവ് അറഫ ഓഡിറ്റോറിയത്തിൽ ബഹു. കായികം ന്യൂനപക്ഷക്ഷേമം വഖഫ് ഹജ് തീർത്ഥാടനംവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിക്കും. ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിൽ 14 ഉം പാലക്കാട് ജില്ലയിൽ രണ്ടും ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം അഡ്വ.പി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഹജ്ജ് കമ്മിറ്റിയംഗം കെ.എം.മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ് വിഷയാവതരണം നടത്തി.സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് ട്രെയിനിംഗ് കോഡിനേറ്റർ പി.പി.മുജീബ് റഹ്‌മാൻ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരായ യു.മുഹമ്മദ് റഊഫ്, കെ.പി.ജാഫർ എന്നിവർ സംസാരിച്ചു. മലപ്പുറം,പാലക്കാട് ജില്ലകളിലെ ട്രെയിനർമാരാണ് സംഗമത്തിൽ സംബന്ധിച്ചത്.

Comments are closed.