തിരൂരിൽ ആധാർ മെഷീൻ ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡ് നിർമ്മിച്ച സംഭവം; പൊലീസ് ഗൂഗിളിന്റെ സഹായം തേടുന്നു

മലപ്പുറം: ആധാര്‍ മെഷീന്‍ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച കേസില്‍ പൊലീസ് ഗൂഗിളിന്‍റെ സഹായം തേടി.

വ്യാജ ആധാര്‍ നിര്‍മ്മിച്ച സംഘം, അക്ഷയകേന്ദ്രം അധികൃതരെ ബന്ധപ്പെട്ട മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അക്ഷയ കേന്ദ്രത്തിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിലെ ലോഗിന്‍ വിവരങ്ങള്‍ക്കായി പൊലീസ് ഗൂഗിളിന് ഇ മെയില്‍ സന്ദേശം അയച്ചു.

തിരൂര്‍ ആലിങ്ങല്‍ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനില്‍ നുഴഞ്ഞു കയറി വ്യാജമായി സൃഷ്ടിച്ചെടുത്തത് 38 ആധാര്‍ കാര്‍ഡുകളാണ്. വ്യാജ ആധാറുകള്‍ കണ്ടെത്തിയതാവട്ടെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും.

അക്ഷയ കേന്ദ്രം അധികൃതരുടെ പരാതിയില്‍ ഐ ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തിരൂര്‍ പൊലീസ് കേസെടുത്തത്.

Comments are closed.