എസ്.വൈ.എസ് ആദർശ മുഖാമുഖം സംഘടിപ്പിച്ചു

മലപ്പുറം: അഹ്‌ലുസ്സുന്നയാണ് നേർവഴി എന്ന പ്രമേയ യത്തിൽ എസ്.വൈ.എസ് സോൺ കമ്മിറ്റി ആദർശ മുഖാമുഖം സംഘടിപ്പിച്ചു. കൂട്ടിലങ്ങാടിയിൽ നടന്ന പരിപാടി എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഉമർ മുസ്‌ലിയാർ പള്ളിപ്പുറം, സോൺ പ്രസിഡണ്ട് ടി. സിദ്ദീഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ,സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി മേൽമുറി,അബ്ദുൽ റശീദ് സഖാഫി ഏലംകുളം, സൈനുൽ ആബിദ് ഫാളിലി പെരിമ്പലം, അബ്ദുൽ അസീസ് സഖാഫി വാളക്കുളം എന്നിവർ വിഷയാവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, അബ്ദുറഹീം കരുവള്ളി, പി. സുബൈർ, ഇ.എം. അബ്ദുൽ അസീസ് മൗലവി, പി.പി.മുജീബ് റഹ്‌മാൻ, ഹംസ ഫൈസി കൊളപ്പറമ്പ്, കെ.ശൗഖത്ത് സഖാഫി, പി.പി.അബൂബക്കർ ലത്വീഫി,അബ്ദുൽ ഗഫൂർ സഖാഫി കൊളപ്പറമ്പ്, പി.എം. അഹമ്മദലി, കെ.അബ്ബാസ് സഖാഫി, റിയാസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.