കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തെ തന്നെ കേടാക്കുന്ന വില്ലനാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടി രക്തപ്രവാഹത്തെ തടസപ്പെടുത്തി ഹൃദയാഘാതവും സ്്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുമല്ലൊം വരുത്തുന്ന രോഗാവസ്ഥയാണിത്. ഒരു നിശ്ചിതപരിധിയില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ മരുന്ന് കഴിയ്‌ക്കേണ്ടി വരും. എന്നാല്‍ ഇത് വര്‍ദ്ധിയ്ക്കാതെ നോക്കാന്‍ ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും സാധിയ്ക്കും. ഇതിന് സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്.
- ഇതില്‍ ഒന്നാണ് വെളുത്തുളളി-തേന്‍ മിശ്രിതം. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നു. രക്തപ്രവാഹം സുഗമമാക്കുന്നു. വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇത് തേനില്‍ ഇട്ടു വയ്ക്കാം. തേന്‍ നിറയെ ഒഴിച്ച് വയ്ക്കാം. നല്ല ശുദ്ധമായ തേന്‍ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. 3 ദിവസത്തിന് ശേഷം 3,4 അല്ലി വെളുത്തുള്ളി തേനൊടൊപ്പം കഴിയ്ക്കാം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.
- കറുവാപ്പട്ട ഇതിനുള്ള നല്ലൊരു മരുന്നാണ്. തേനും കറുവാപ്പട്ട പൊടിയും ചേര്‍ത്ത് കഴിയ്ക്കാം. ഒരു ടീസ്പൂണ്‍ വീതം വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. നല്ല ശുദ്ധമായ കറുവാപ്പട്ടയും തേനും തന്നെ ഉപയോഗിയ്ക്കണം. കാരണം മായമുള്ള കറുവാപ്പട്ട മാര്‍ക്കറ്റില്‍ സുലഭമാണ്. ഒറിജിനല്‍ കറുവാപ്പട്ടയ്ക്ക് വിലയേറുന്നതാണ് കാരണം. കറുവാപ്പട്ട ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഇത് തിളപ്പിച്ച് വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.
- നെല്ലിക്ക കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ദിവസവും രണ്ട് പച്ചനെല്ലിക്ക ചവച്ചരച്ച് കഴിയ്ക്കാം. ഇതിന് പറ്റില്ലെങ്കില്‍ ഇത് അരച്ച് ജ്യൂസാക്കി കഴിയ്ക്കാം. കാന്താരി മുളകും പച്ചനെല്ലിക്കയും ചേര്‍ത്ത് കഴിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ന്ല്ലതാണ്. പച്ചനെല്ലിക്കയും കാന്താരിയും ചേര്‍ത്ത് ചമ്മന്തിയാക്കി കഴിയ്ക്കാം. ഇത് രുചികരവുമാണ്. പച്ചനെല്ലിക്കയും കാന്താരിയും ചേര്‍ത്ത ജ്യൂസ് ഇന്ന് ലഭ്യമാണ്. ഇതും നല്ലതാണ്.
- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡ് എറെ നല്ലതാണ്. ഇത് പൊടിയ്ക്കാം. ശേഷം ഇത് പാലില്‍ ഇട്ട് കലക്കി കുടിയ്ക്കാം. ഇതല്ലെങ്കില്‍ ഇത ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ദിവസവും 30 ഗ്രാം ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ് കഴിയ്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കളയാന്‍ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിയ്ക്കാനും ചണവിത്ത് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ ഏറെ ഗുണം നല്‍കുന്നു.
- റോള്‍ഡ് ഓട്‌സ്, റൈസ് ബ്രാന്‍, സിട്രെസ് പഴങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ശരീരഭാരം നിയന്ത്രിയ്ക്കുക, സ്ഥിരവ്യായാമം ശീലമാക്കുക, എണ്ണപ്പലഹാരങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവ കുറയ്ക്കുക. മദ്യപാന, പുകവലി ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇവയെല്ലാം തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കും. കൃത്യമായുള്ള ഉറക്കം, സ്‌ട്രെസ് നിയന്ത്രണം എല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് പ്രധാനമാണ്.
Comments are closed.