തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അർധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു.

ഹോട്ടൽ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലിൽ സുഹൈൽ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നിൽ വരാന്തയിൽ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകൾക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.

ഭർത്താവ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടിയത്. തിരൂർ പോലീസ് ഇൻസ്പെക്ട‌റുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

Comments are closed.