കുറ്റിപ്പുറം: വിശപ്പ് സഹിക്കാൻ കഴിയാതെ പൂച്ചയെ പച്ചക്ക് ഭക്ഷിച്ച 27 കാരനായ അസം സ്വദേശിയെ കോഴിക്കോട് കുതിരവട്ടം മാനസിക രോഗ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസമിൽ നിന്ന് യുവാവിന്റെ ബന്ധുക്കൾ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. നാലുദിവസമായി ഭക്ഷണം കഴിക്കാതിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറത്തെ കടവരാന്തയിൽ പച്ചയായി പൂച്ചയിറച്ചി കഴിച്ചിരുന്നത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് നാല് ദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിൽ വിശപ്പകറ്റാൻ ആണ് പൂച്ചയെ പച്ചയായി കഴിച്ചതെന്ന് വിവരം അറിഞ്ഞത്.യുവാവില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അസമിലെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു.. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബന്ധുക്കൾ നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. മാനസിക പ്രശ്നം തോന്നിയതിനാലാണ് വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട്ടെ കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റിയത്.
Comments are closed.