ചില ആഹാരങ്ങൾ ചില ആഹാരങ്ങൾക്കൊപ്പം കഴിക്കരുത്. അത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും. ആയുർവേദം വിധിക്കുന്ന ചില ഭക്ഷണനിയന്ത്രണങ്ങൾ. ഇപ്രകാരമാണ്.
ചിക്കനും മീനും ഒരിക്കലും പാൽ, എള്ള്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയ്ക്കൊപ്പം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കും.
ഉപ്പിലിട്ടവയും പാലും അടുത്തടുത്ത് കുടിക്കരുത്. അവ പരമാവധി രണ്ട് സമയങ്ങളിലായി കഴിക്കാൻ ശ്രമിക്കുക.
പാലും നാരങ്ങയും ഒരുമിച്ച് കഴിക്കരുത്. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും. അതുപോലെ, പുളിയുള്ള ഭക്ഷണങ്ങളൊന്നും പാലിനൊപ്പം കഴിയ്ക്കരുത്.
പാൽ, തൈര്, സംഭാരം എന്നിവയ്ക്കൊപ്പം പഴം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കുക മാത്രമല്ല, ശരീരത്തിൽ ടോക്സിനുകൾ ഉൽപാദിപ്പിച്ച് ചുമയും ജലദോഷത്തിനും കാരണമാകും.
ഭക്ഷണത്തിനു ശേഷം തണുത്ത സാധനങ്ങൾ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കണം. ഒരുകാരണവശാലും രാത്രി ഭക്ഷണത്തിന് ശേഷം ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങൾ, അലർജി, ജലദോഷം എന്നിവയ്ക്കു കാരണമാകും.
തേനുംനെയ്യും ഒരുമിച്ച് കഴിയ്ക്കരുത്. ഇവ വ്യത്യസ്ത ഗുണങ്ങളോടു കൂടിയവയാണ്. തേൻ ചൂടും നെയ്യ് തണുപ്പുമാണ്.
മധുരവും പുളിയുമുള്ള പഴവർഗങ്ങൾ ഒരുമിച്ചു കഴിയ്ക്കുന്നതും ദോഷം ചെയ്യും.
പാകം ചെയ്ത് ഭക്ഷണങ്ങളും അല്ലാത്തവയും ഒരുമിച്ചു കഴിയ്ക്കരുത്.
സാലഡ് പോലുള്ളവ ഭക്ഷണത്തിനു ശേഷം അൽപം കഴിഞ്ഞു മാത്രം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഉരുളക്കിഴങ്ങ്, തക്കാളി, ക്യാബേജ്, മുളക് എന്നിവ തൈര്, പാൽ, എന്നിവയ്ക്കൊപ്പം കഴിയ്ക്കരുത്. വിപരീത ഗുണങ്ങളുള്ള ഭക്ഷണങ്ങളാണിവ.
പാൽ, ഇറച്ചി, തൈര്, പഴം എന്നിവയ്ക്കൊപ്പം മുട്ട കഴിയ്ക്കരുത്.
ഫ്രിഡ്ജിലെ ഭക്ഷണങ്ങൾ പുതിയ ഭക്ഷണങ്ങൾക്കൊപ്പം കഴിയ്ക്കരുത്. ഇവ ചൂടാക്കുമ്പോൾ അൽപം നെയ്യ്, കുരുമുളകുപൊടി എന്നിവ കലർത്തി കഴിയ്ക്കുന്നത് ഗുണം നൽകും.
Comments are closed.