മലപ്പുറം: സംസ്ഥാന തലത്തിൽ നിലവിലുള്ള പീപ്പിൾസ് മൈറ്റി ഗാർഡ് (PMG) യെ മലപ്പുറം ജില്ലയിൽ സന്നദ്ധ സേവാ രംഗത്തു കൂടി വിന്യസിപ്പിച്ചു കൊണ്ട് പുനക്രമീകരിച്ചു.
ജന സേവന രംഗത്ത് മുഴുവൻ സമയവും പാർട്ടിയുടെ സജീവ സാനിധ്യം നിലനിറുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതിയുമായി പാർട്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പിഡിപി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി മുഖ്യ രക്ഷാധികാരിയായ സന്നദ്ധ സംഘത്തിന്റെ ചീഫ് കോർഡിനേറ്റർ റാഫി പടിക്കൽ ആണ്.
മലപ്പുറം ജില്ലയിൽ നിന്നും 100 സന്നദ്ധ സേവകരെയാണ് ആദ്യ ഘട്ടം എന്ന നിലക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിലും പുറത്തും ജനസേവന രംഗത്ത് പുത്തൻ ഉണർവായി പി എം ജി നില കൊള്ളുമെന്ന് ചീഫ് കോർഡിനേറ്റർ റാഫി പടിക്കൽ പറഞ്ഞു.
സേവനങ്ങൾക്ക് 98950 69740 നമ്പറിൽ ബന്ധപ്പെടാം.
Comments are closed.