മലപ്പുറം: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറലിസത്തിൻ്റെ വ്യത്യസ്ത ഭാവങ്ങളിൽ സുപ്രധാനമായ ഭാഷാപരമായ ഫെഡറലിസം കാത്ത് രക്ഷിക്കാൻ ജാഗ്രത വേണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരികബഹുത്വം കൊണ്ട് ധന്യമായ, രാജ്യത്തിന്റെ അടിസ്ഥാനങ്ങളിൽപെട്ടതാണ് ഭാഷാപരമായ വൈവിദ്ധ്യം.സാർവലൗകികമായി വളർന്നുകൊണ്ടിരിക്കുന്ന മാനവരാശിയുടെ ആഗോളഘടനയിൽ എല്ലാ ഭാഷകൾക്കും ഇടമുണ്ട്. ഭാഷാപരമായ സങ്കുചിതത്വം ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ്. മറ്റു ഭാഷകളെയും ഉൾക്കൊള്ളാനും ആദരിക്കാനുമുള്ള മനസ്സുണ്ടാവുക എന്നത് പുരോഗമനേച്ഛയുടെ താൽപര്യമാണ്.
ഇന്ത്യയുടെ സ്വന്തം ഭാഷകളിൽ സുപ്രധാനമാണ് ഉർദു. നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെയും സാമൂഹികമായ സഹവർത്തിത്വത്തിന്റെയും നാവാണത്. സ്വാതന്ത്ര്യസ്മരണ പരിപോഷിപ്പിച്ചതിൽ ഊർജ്ജിതമായ പങ്കുവഹിച്ച ഉർദു ഇന്ത്യൻ മതേതരത്വത്തിൻ്റെ അർത്ഥവും വ്യാഖ്യാനവുമായിത്തീർന്നു.ഓരോ ഭാഷക്കും ഓരോ സൗന്ദര്യ ശാസ്ത്രമുണ്ട്. ഉർദുവിൻ്റെ സൗന്ദര്യലോകം തീർത്തും ഹൃദയപരമാണ്. സ്നേഹവും ആത്മീയതയും മാനവികതയുമെല്ലാം ഊട്ടിയുറപ്പിക്കുന്നതിൽ ഏറ്റവും ക്രിയാത്മകമായ പങ്കാണ് ഉർദു വഹിച്ചത്. മനുഷ്യജീവിതത്തെ ആകെ ചൂഴ്ന്നുനിൽക്കുന്ന ഗസലിന്റെ സാഹിത്യവലയം മാത്രം മതി അതിന് തെളിവായിട്ട് എന്നും അദ്ദേഹം പറഞ്ഞു. എസ്എം.സർവർ സാഹിബ് നഗറിൽ നടന്ന പരിപാടി
കെ.യു.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയായിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎ അവാർഡ് ദാനം നിർവഹിച്ചു.എസ്. എം.സർവർ അവാർഡ് പള്ളിയത്ത് അബ്ദുറഹ്മാൻകുട്ടി മാസ്റ്റർക്കും,സുലൈഖ ഹുസൈൻ അവാർഡ് ഹമീദ് വളപുരത്തിനും സമ്മാനിച്ചു.പി മൊയ്തീൻകുട്ടി മാസ്റ്റർ,
ജനറൽ സെക്രട്ടറി കെ പി സുരേഷ്,ടി മുഹമ്മദ് മാസ്റ്റർടി മുഹമ്മദ് മാസ്റ്റർ,കെ പി വേലായുധൻ മാസ്റ്റർകെ പി വേലായുധൻ മാസ്റ്റർ,പി. കെ.അബൂബക്കർ ഹാജി,എം ഹുസൈൻ മാസ്റ്റർ സംസാരിച്ചു.
Comments are closed.