എസ്.വൈ.എസ് “നന്മക്കൊരു നാളികേരം” പദ്ധതി ദിനാചരണം

മലപ്പുറം : എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “നന്മക്കൊരു നാളികേരം” പദ്ധതിയുടെ ദിനാചരണം നടത്തും. എസ്.വൈ.എസിന് കീഴിൽ നടക്കുന്ന സാമൂഹിക, സാംസ്കാരിക, സാന്ത്വന പ്രവർത്തനങ്ങൾക്കുള്ള ധന ശേഖരണാർത്ഥം നടക്കുന്ന പ്രസ്തുത പരിപാരിക്ക് വിപുലമായ ഒരുക്കങ്ങളാണ് യൂണിറ്റുകളിൽ നടക്കുന്നത്. സംഘടനക്ക് കീഴിൽ ഉറ്റവരില്ലാത്തവർക്കുള്ള സാന്ത്വന സദനം, രോഗികൾക്ക് മെഡിക്കൽ കാർഡുകൾ, ഡയാലിസിസ് കാർഡുകൾ, ന്യായ വില മെഡിക്കൽ ഷോപ്പ്, ഗവൺമെന്റ് ആശുപത്രികളിൽ ഭക്ഷണ വിതരണം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ആംബുലൻസ് സർവീസ് തുടങ്ങി വിവിധങ്ങളായ സാന്ത്വന പ്രവർത്തനങ്ങളാണ് നിലവിലുള്ളത്. ഓരോ യൂണിറ്റിൽ നിന്നും 313 നാളികേരമാണ് സ്വരൂപിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ഈസ്റ്റ് ജില്ല പ്രസിഡന്റ് ടി.മുഈനുദ്ദീൻ സഖാഫി നിർവ്വഹിച്ചു. വെട്ടത്തൂർ യൂണിറ്റിൽ നടന്ന ചടങ്ങിൽ യൂസുഫ് സഖാഫി,

ഷംസുദ്ദീൻ കോട്ടയിൽ എന്നിവർ സംബന്ധിച്ചു. ഇന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി,സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, സൈദ് മുഹമ്മദ് അസ്ഹരി,പി കെ മുഹമ്മദ് ശാഫി, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്,പി.യൂസുഫ് സഅദി, ഡോ.എം.അബ്ദു റഹ്മാൻ എന്നിവരും ജില്ലാ പ്രവർത്തക സമിതി അംഗങ്ങളും സോൺ നേതാക്കളും നേതൃത്വം നൽകും.

Comments are closed.