പുതിയങ്ങാടി നേർച്ച: വാഹനങ്ങൾക്ക് കർശന നിയന്ത്രണം

തിരൂർ:പുതിയങ്ങാടി നേർച്ചയോടനുബന്ധിച്ച് കർശന വാഹന നിയന്ത്രണങ്ങളുമായി പൊലീസ്

ഇന്ന് (ഞായർ) മുതൽ 09-01-2024 വരെ തിരൂർ-പൊന്നാനി റൂട്ടിൽ കർശന വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി തിരൂർ പോലീസ് അറിയിച്ചു.

പൊന്നാനി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നരിപ്പറമ്പിൽ വെച്ച് ഹൈവേയിലേക്ക് തിരിഞ്ഞു പോകണം

കോഴിക്കോട് ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചേളാരിയിൽ നിന്നും ഹൈവേ വഴി തിരിഞ്ഞു പോകണം

ആലത്തിയൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ പുല്ലൂണി,അന്നശ്ശേരി,മാങ്ങാട്ടിരി, പരിയാപുരം, പച്ചാട്ടിരി,പൂക്ക വഴി തിരൂർ നഗരത്തിൽ പ്രവേശിക്കാതെ പോവുക

കോഴിക്കോട് ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ താനൂർ മൂലക്കൽ,ചക്കര മൂല, മാങ്ങാട്ടിരി, പുല്ലൂണി, മംഗലം,ആലുങ്ങൽ വഴി തിരൂർ നഗരത്തിൽ പ്രവേശിക്കാതെ പോകേണ്ടതാണ്

കുറ്റിപ്പുറം ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരുനാവായ,പട്ടർനടക്കാവ്,ഏഴൂർ വഴി തിരൂരിലേക്ക് പ്രവേശിക്കേണ്ടതാണ്

തിരൂരിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴൂർ, പട്ടർനടക്കാവ്, തിരുനാവായ വഴിയും പോകേണ്ടതാണ്

 

Comments are closed.