തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ പന്താരങ്ങാടി റോയൽ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ: പി.കെ. മുഹമ്മദ് ഷാഫി പന്താരങ്ങാടിയുടെ സ്മരണക്കായി നവീകരണം പൂർത്തിയാക്കിയ ജനറൽ ഒ.പി. കേന്ദ്രം നാടിന് സമർപ്പിച്ചു. കെ.പി. എ. മജീദ് എം. എൽ. എ. ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ, സോനാ രതീഷ് , കൗൺസിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, സി. എച്ച്. അജാസ്, പി.കെ. മെഹബൂബ്, കദീജ പൈനാട്ടിൽ, സൽമ, എച്ച്. എം. സി. മെമ്പർമാരായ ഉള്ളാട്ട് കോയ , കെ. മൊയ്തീൻ കോയ , അയ്യൂബ് തലാപ്പിൽ,ഫൈസൽ ചെമ്മാട് ,ഡോ: ഹാഫിസ് റഹ്മാൻ പ്രസംഗിച്ചു. ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് സ്വാഗതവും കൗൺസിലർ പി.കെ. അസീസ് നന്ദിയും പറഞ്ഞു.
Comments are closed.