നിക്ഷേപിച്ച പണം നൽകാതെ തെന്നല സഹകരണ ബാങ്ക്: പോലീസ് കേസെടുത്തു

കോട്ടക്കൽ: തെന്നല സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടിയില്ലെന്ന് ആരോപിച്ചു നിക്ഷേപകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. 8 നിക്ഷേപകരുടെ പരാതിയിലാണ് കോട്ടക്കൽ പൊലീസ് കേസെടുത്തത്. യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പണമോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി.

 

പുത്തൂർ ആട്ടീരി സ്വദേശിനി റീന – 9,19,025 രൂപ, തിരൂർ പച്ചാട്ടിരി സ്വദേശി അബ്‌ദുൽ വാജിദ് 22,16,960 രൂപ, കോട്ടയ്ക്കൽ പൂഴിക്കുന്ന് ശശികുമാർ 13,10,000 രൂപ, വെന്നിയൂർ കൊടക്കല്ല് കൃഷ്‌ണൻ 25 ലക്ഷം, എടരിക്കോട് എം. ജോർജ് 67,53315 രൂപ, മഞ്ചേരി വായ്പ്പാറ പടി വാമനൻ നമ്പൂതിരി 29,31,900, ഭാര്യ മഞ്ചേരി വായ്പ്പാറപടി ജയശ്രീ 25 ലക്ഷം, വാളക്കുളം അരിമ്പ്ര മൊയ്‌തുട്ടി 80 ലക്ഷം, എന്നിവരുടെ പരാതിയിലാണ് കേസ്. നിക്ഷേപിച്ച തുക പിൻവലിക്കാൻ ആവശ്യപ്പെട്ട് പല തവണ ബാങ്കിൽ പോയെങ്കിലും പണമില്ലെന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നെന്നു പരാതിക്കാർ പറഞ്ഞു.

Comments are closed.